KeralaLatest NewsNews

തിരുവനന്തപുരം പാളയത്ത് യുവതിയെ കടന്നുപിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം :  പാളയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ റാം എന്ന യുവാവാണ് അറസ്റ്റിലായത്.

ഭക്ഷണം കഴിച്ച ശേഷം കൈകഴുകന്‍ പോകുന്നതിനിടയിലാണ് ഹോട്ടലിലെ സപ്ലയറായ റാം സ്ത്രീയോട് മോശമായി പെരുമാറിയത്. ഉടനെ തന്നെ സ്ത്രീ റാമിനെ പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ യുവാവ് ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടി. ഉടന്‍ തന്നെ സ്ത്രീ കണ്‍ണ്ടോണ്‍മെന്റ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തിയപ്പോഴേക്കും റാം രക്ഷപ്പെട്ടിരുന്നു. പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി താമസിക്കുന്ന ഇടത്തെത്തിയെങ്കിലും റാം അവിടെ ഇല്ലായിരുന്നു. പിന്നീട് കുറച്ച് ഉദ്യോഗസ്ഥരെ അവിടെ മഫ്തിയില്‍ വിനിയോഗിക്കുകയായിരുന്നു . തുടര്‍ന്ന് താമസസ്ഥലത്തേക്ക് പ്രതി എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button