UAELatest NewsNews

യു.എ.ഇയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി: രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം

ഉമ്മുൽഖുവൈൻ: യുഎഇയിൽ വീണ്ടും മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ മെഹക് ഫിറോസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉമ്മുൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷനൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപത്തെ എൻ.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിലെ അഞ്ചാം നിലയിൽനിന്നാണ് പതിനഞ്ചുവയസുകാരി മരിച്ചത്. കണ്ണൂർ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകളാണ്. രണ്ടു സഹോദരങ്ങളുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button