Latest NewsNewsIndia

ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ

പൂനെ: ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ ചട്ടത്തില്‍ മാറ്റം വരുത്താന്‍ പ്രതിജ്ഞാബദ്ധരാണ് എന്‍.ഡി.എ സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി. പീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ നിയമസംവിധാനത്തിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്ന സമയത്താണ് അമിത് ഷാ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Read also: രാഹുൽ ഗാന്ധിയൊഴികെ മറ്റാരെയും പ്രശംസിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ ബജാജ് കോൺഗ്രസ് വേദിയിൽ പറയുന്ന വീഡിയോ പുറത്തു വിട്ട് ബിജെപി ,നിഷ്പക്ഷത അഭിനയിക്കരുതെന്നും ഉപദേശം

അതേസമയം പീഡനവും കൊലപാതകവും പോലുള്ള കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്ന രീതിയില്‍ ഐ.പി.സിയും സി.ആര്‍.പി.സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും മുൻപ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button