Latest NewsNewsIndia

ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

കൊല്‍ക്കത്ത•ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പാർട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ബിജെപി നേതാവ് അഭിജിത് റോയ് ചൗധരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.

മുർഷിദാബാദ് ജില്ലയിലെ ബഹറാംപൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോയ് ചൗധരി കൊൽക്കത്തയിൽ നിന്ന് ഡാർജിലിംഗ് ജില്ലയിലെ സിലിഗുരിയിലേക്ക് വരികയായിരുന്നു.

പാർട്ടിയുടെ സിലുഗുരി ജില്ലാ പ്രസിഡന്റായി വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും നിയമിച്ചത്.

പാർട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം മുർഷിദാബാദ്
സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി സുബ്രാട്ടോ ചട്ടോപാധ്യായ, സംസ്ഥാന വൈസ് പ്രസിഡന്റ് മാഫുസ ഖാത്തുൻ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കൾ റോയ് ചൗധരി ആദരാഞ്ജലി അർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button