Latest NewsNewsIndia

ഡല്‍ഹിയിലെ ‘ സൂപ്പര്‍ ഹീറോ ‘ യെ നേരിട്ടു കണ്ടും അഭിനന്ദിച്ചും ആഭ്യന്തര മന്ത്രി ; രക്ഷിച്ചത് 11 ജീവനുകള്‍

ന്യൂഡല്‍ഹി : ഇന്ന് പുലര്‍ച്ചെ ഡല്‍ഹി അനജ് മന്ദിയിലെ ഫാക്ടറിയിലുണ്ടായ ആളികത്തുന്ന തീയെ വകവെക്കാതെ രാജേഷ് ശുക്ല 11 ജീവനുകളെയാണ് കൈപിടിച്ച് ഉയര്‍ത്തിയത്. ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനാണ് രാജേഷ് ശുക്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കാലുകള്‍ക്ക് പരുക്കേറ്റ ശുക്ലയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് രാജേഷ് ശുക്ലയെ ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ധീരതയെ പ്രകീര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല. ‘അദ്ദേഹമൊരു യഥാര്‍ത്ഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരിക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു ‘ – സത്യേന്ദ്ര ജെയ്ന്‍ ട്വീറ്റ് ചെയ്തു.

150 ഓളം ഫയര്‍ഫോയ്‌സ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 63 പേരെ കെട്ടിടത്തില്‍ നിന്നും രക്ഷിച്ചു. ഇടുങ്ങിയ സ്ഥലത്തിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ജനല്‍ഗ്രില്ലുകള്‍ മുറിച്ചുമാറ്റിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തില്‍ പ്രവേശിച്ചത്. കെട്ടിട ഉടമയ്‌ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട് എന്നാല്‍ കെട്ടിട ഉടമായ റെഹാനെ കാണാനില്ലെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.കെട്ടിടത്തിലുണ്ടായിരുന്ന 43 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. തീപിടിത്തത്തിനു കാരണം ഷോട്ട് സര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം. മാത്രവുമല്ല അഗ്നി സുരക്ഷാസേന വിഭാഗത്തില്‍ നിന്നുള്ള എന്‍ഒസിയും കെട്ടിടത്തിന് ഇല്ലായെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button