Latest NewsIndiaNews

രാത്രിയില്‍ ഒറ്റയ്ക്കാകുന്ന ഏത് സ്ത്രീയ്ക്കും ഇവിടേയ്ക്ക് ധൈര്യമായി വിളിയ്ക്കാം… സ്ത്രീകള്‍ക്ക് ആശ്രയമായി ഒരു മാതൃകാ പൊലീസ് സ്റ്റേഷന്‍

ഗഡാഗ്: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെ ജോലിക്കും മറ്റു അത്യാവശ്യകാര്യങ്ങള്‍ക്കായി രാത്രിയില്‍ പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഒരു മാതൃകാ പൊലീസ് സ്റ്റേഷന്‍. കര്‍ണാടകയിലെ ഗഡാഗിലെ പ്രാദേശിക പൊലീസാണ് രാത്രി 10 നും രാവിലെ ആറിനും ഇടയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി സൗജന്യ യാത്രാ സേവനം ഒരുക്കിയത്.

രാത്രിയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലേക്കോ ടോള്‍ ഫ്രീ നമ്പരിലേക്കോ വിളിച്ച് സഹായം ആവശ്യപ്പെടാം. ഉടന്‍ തന്നെ പൊലീസ് അവിടെയെത്തി സ്ത്രീകളെ പോകേണ്ട സ്ഥലത്ത് എത്തിക്കുമെന്ന് ഗഡാഗ് എസ്പി പറഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് കാര്യക്ഷമമായ രീതിയില്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഗഡാഗ് പൊലീസിന്റെ മാതൃകാപരമായ ഇടപെടലിന് കയ്യടിക്കുകയാണ് നാട്ടുകാരും സാമൂഹിക മാധ്യമങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button