Latest NewsCricketNews

കാര്യവട്ടത്ത് കാലിടറി ഇന്ത്യ; മൂന്ന് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: കാര്യവട്ടത്ത്​ നടക്കു​ന്ന ഇന്ത്യ-വെസ്​റ്റ്​ ഇന്‍ഡീസ്​ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്ക്​ മൂന്നാം വിക്കറ്റും നഷ്​ടമായി. രോഹിത് ശർമ്മയ്ക്ക് പിന്നാലെ ശിവം ദുബെയാണ് പുറത്തായത്. നാല്​ സിക്​സറുകളും മൂന്ന്​ ബൗണ്ടറികളും ഉള്‍പ്പെടെ 30 പന്തില്‍ 54 റണ്‍സെന്ന മികച്ച സ്കോര്‍ നേടിയാണ് ശിവം ദുബൈ ഹെറ്റ്​മെയറുടെ കൈളില്‍ ഒതുങ്ങിയത്. 18 പന്തില്‍ രണ്ട്​ ബൗണ്ടറികള്‍ ഉള്‍പ്പെടെ15 റണ്‍സ്​ നേടി​ രോഹിത്ത് ശര്‍മ​ മൈതാനം വിട്ടതിന്​ പിന്നാലെയാണ്​ ശിവം ദുബെയും പുറത്തായത്. 11​​​ ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന്​​ വിക്കറ്റ്​ നഷ്​ടത്തില്‍ 104 റണ്‍സ്​ എന്ന നിലയിലാണ്​ ഇന്ത്യ. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി-20യിലെ ടീമിനെ ഇന്ത്യ നിലനിറുത്തി. സഞ്ജു വി.സാംസണ് ഇത്തവണയും ടീമിലിടം ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button