Latest NewsNewsBusiness

സ്വർണ വില കുറഞ്ഞു തന്നെ : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്തു സ്വർണവില കുറഞ്ഞു തന്നെ. ഇന്ന് വിലയിൽ മാറ്റമില്ല. പവന് 28,120ഉം,ഗ്രാമിന് 3,515 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസമാണ് പവന് 280 രൂപയും, ഗ്രാമിന് 35 രൂപയും കുറഞ്ഞത്. തുടർച്ചയായ മൂന്നാം ദിവസമാണ് വില കുറഞ്ഞത്. ആഭ്യന്തര വിപണിയിൽ മൂന്ന് ദിവസം കൊണ്ട് പവന് 520 രൂപ കുറഞ്ഞു.

Also read : ‘499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും’ പുലിവാലു പിടിച്ച് ഒരു ഹോട്ടല്‍

ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയാണ് കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 28,480ഉം, 3,560 രൂ​പ​യുമായിരുന്നു വില.

നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button