KeralaLatest NewsNews

‘ഗര്‍ഭം എപ്പോ വേണം എപ്പോ വേണ്ട എന്ന് തീരുമാനിക്കാന്‍ ഗര്‍ഭം ഉണ്ടാക്കുന്നവര്‍ക്ക് മാത്രമേ അനുവാദം ഉള്ളു എന്ന് സാരം’: കുറിപ്പ്

പോക്‌സോ കേസില്‍ ഗര്‍ഭിണിയായ 16കാരിയെ പുരുഷന്റെ ഒപ്പില്ല എന്ന കാരണത്താല്‍ അബോര്‍ട്ടുചെയ്യാതെ വച്ച ആശുപത്രി അധികൃതരേയും ഇതിന്റെ പേരില്‍ നടപടി സ്വീകരിക്കാതിരുന്ന പൊലീസിനേയും കുറിച്ച് സാമൂഹിക പ്രവര്‍ത്തകയായ ശാലിനി രമണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഏതെങ്കിലും പുരുഷന്റെ ഒപ്പുകിട്ടാതെ അബോര്‍ഷന്‍ നടത്തില്ലെന്ന് ശഠിച്ചു നിന്ന ഡോക്ടര്‍ക്കും അധികൃതര്‍ക്കും മുന്നില്‍ നിസഹയാരായി നിന്ന രോഗിയായ അമ്മയുടേയും പെണ്‍കുട്ടിയുടേയും അവസ്ഥയെ കുറിച്ചാണ് ശാലിനി പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ട് വർഷം മുൻപാണ്..
തെക്കൻ കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലേക്ക് ഗർഭിണിയായ 16 വയസ്കാരി പോക്‌സോ അതിജീവിതയെയും കൊണ്ട് പോകേണ്ടി വന്നു. പ്രണയഗർഭം കേസ് ആയതോടെ കാമുകൻ കൈവിട്ട പെൺകുട്ടിക്ക് ഗർഭം തുടരണം എന്നില്ല. കുട്ടി അബോർഷനു തയാറായതയോടെയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ അമ്മയും ഷെൽട്ടർ ഹോം പ്രതിനിധി ആയി ഞാനും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അമ്മ 57 വയസുള്ള രോഗബാധിതആയ ഒരു സ്ത്രീ.. അച്ഛൻ മാനസിക പ്രശ്നങ്ങൾ കാരണം വർഷങ്ങൾ ആയി മരുന്ന് കഴിക്കുന്ന ആളും വീടിന് പുറത്തിറങ്ങാത്ത ആളും ആയിരുന്നു. അതുകൊണ്ട് തന്നെ ഔദ്യോഗിക പരിപാടികളിൽ ചില ട്വിസ്റ്റ്‌കൾ ഉണ്ടായി. ആശുപത്രിയിൽ ഗർഭഛിദ്ര അപേക്ഷയിൽ ഒപ്പിടുന്നതിന് നേഴ്സ് മൂന്ന് തവണ വന്നു അമ്മയോട് മാറ്റി നിർത്തി രഹസ്യമായി ചോദിച്ചു ആരാണ് കൂടെ ഉള്ള ആണുങ്ങൾ… ആരും വരാനില്ല.. മൂന്ന് തവണയും അമ്മ ആവർത്തിച്ചു. എന്താണ് കാര്യം എന്ന്‌ അമ്മയോട് ചോദിക്കുമ്പോൾ ആണ്‌ വാർഡിലെ എഴുതി പതിപ്പിച്ച നോട്ടീസ് കാണുന്നത്. ഗർഭഛിദ്രം, ഗർഭനിരോധനമാർഗങ്ങൾ എന്നിവക്കുള്ള അപേക്ഷയിൽ ഉത്തരവാദിത്ത പെട്ട പുരുഷന്മാർ ഒപ്പിടണം. ഇനി ഓപ്പറേഷൻ പോലെയുള്ള മഹാ കാര്യങ്ങൾക്ക് പുരുഷൻമാർ കൂടെ ഉണ്ടാവണം. അല്ലാത്ത പക്ഷം ഇതൊന്നും നടക്കില്ല എന്നാണു സാരം. അപേക്ഷയും കൊണ്ട് ഡോക്ടറെ കാണാൻ പോകുന്നു ഫയൽ എടുക്കുന്നു എഫ് ഐ ആർ, cwc ഓർഡർ ആദ്യം കാണിച്ച ഹോസ്പിറ്റലിൽ നിന്നുള്ള റെക്കോർഡ് ഒക്കെ കാണിക്കുന്നു പോക്‌സോ യെ കുറിച്ചും ഇത്തരം കേസുകൾ മറ്റു ജില്ലകളിൽ നടത്തിയിട്ടുള്ള അനുഭവ സമ്പത്തും വിശദീകരിക്കുന്നു. കൂടെ കുട്ടിയുമുണ്ട്…
അവളുടെ ഊഴം നോക്കിനിന്നത് പോലെ വിശദീകരിക്കുന്നു… അവനോട് പ്രേമം ആയിരുന്നു.. കേസ് ആയി അവൻ റിമാൻഡിൽ ആണ്‌.. കേസ് ആയത് കൊണ്ട് അവന് വേണ്ടാ എന്ന് പോലീസുകാരോരോടും അവന്റെ വീട്ടുകാരോടും പറഞ്ഞു. അവനു വേണ്ടങ്കിൽ പിന്നെ എനിക്കും വേണ്ട.. !
ഡോക്ടർ അന്തം വിട്ടു നോക്കുന്നു ഇതൊക്കെ നിങ്ങൾ പഠിപ്പിച്ചു കൊടുത്തതായിരിക്കും… കുറച്ചൊക്കെ എന്ന്‌ പറഞ്ഞു ഞാനും മസിലു പിടിച്ചു.
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ആണുങ്ങൾ കൂടെ ഇല്ലാതെ നടക്കില്ല..
കൂടെ വരാൻ ആരും ഇല്ലെന്ന് പിന്നെയും പറഞ്ഞു. പറ്റില്ല ഡിസ്ചാർജ് എഴുതി തരാം. അതെങ്ങനെ ശെരിയാവും… ഇത് കഴിഞ്ഞിട്ടേ ഞങ്ങൾ പോകൂ.. നാലു ദിവസം ആയി അഡ്മിറ്റ്‌ ചെയ്തിട്ട്… ഗർഭത്തിന്റെ ഉത്തരവാദി എന്ന്‌ പറയുന്ന പുരുഷന് തത്കാലം വരാൻ നിവർത്തിയില്ല, തന്നെയുമല്ല റിമാൻഡിൽ കഴിയുന്ന പ്രതിയെ ഇവിടെ കൊണ്ട് വരാൻ കഴിയുകയും ഇല്ല. പിന്നെ കുട്ടിയുടെ അച്ഛൻ എഴുപത് വയസായി മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്ന ഒരാളെ ഇവിടെ കൊണ്ട് വരാൻ പറ്റില്ല എന്ന്‌ തീർത്തു പറഞ്ഞു. ഡോക്ടറും ജൂനിയറും നഴ്സും കൂടി വന്നു കോംപ്ലിക്കേഷനുകളെ കുറിച്ച് നീണ്ട പ്രസംഗം. അമ്മയും മകളും കരയാൻ തുടങ്ങി. ചൈൽഡ് right കമ്മീഷൻ അംഗത്തെ വിളിച്ചു, ഷെൽട്ടർ ഹോമിന്റെ സംസ്ഥാന തല ഉദ്യോഗസ്ഥരെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. ഒടുവിൽ ഫോണിലും നേരിലും തർക്കം ആയി. Aid പോസ്റ്റിൽ നിന്നും പോലീസുകാർ എത്തുന്നു, തൊട്ടടുത്ത സ്റ്റേഷനിൽ നിന്നും എസ് ഐ യും പരിവാരങ്ങളും എത്തുന്നു ആശുപത്രിയിൽ ബഹളം ഉണ്ടാക്കുന്നു എന്നാണ് പരാതി. കേസ് ഫയലും എന്റെ ഐഡി കാർഡും പരിശോധിക്കുന്നു. എസ് ഐ യുടെ വക അടുത്ത ഉപദേശം അവിടെ എഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും.. കുട്ടിയുടെ മറ്റു ബന്ധുക്കളെ ആരെയെങ്കിലും വിളിക്കു. നടക്കില്ല സാറേ.. mtp യ്ക്കുള്ള പെർമിഷൻ പോക്‌സോ പ്രൊവിഷൻ വീണ്ടും ഫോണിലും നേരിലും ബോധ്യപ്പെടുത്തൽ… ഡോക്ടറുടെ ഡ്യൂട്ടി സമയം കഴിയുന്നു എന്ന്‌ ഓർമിപ്പിക്കുന്നു വീണ്ടും വീണ്ടും. എവിടെയാണ് ഒപ്പിടേണ്ടത് അവസാനചോദ്യം എന്റെ വക.. ദേ ഇവിടെ.. ഡോക്ടറും പോലീസ്കാരും നോക്കി നിൽക്കെ നീട്ടി പിടിച്ചു വരച്ചു കൊടുത്തു. ഇതിൽ വരുന്ന എല്ലാ അത്യാഹിതങ്ങൾക്കും ഞാൻ ഉത്തരവാദി ആയിരിക്കും എന്നൊരു സാധനം കൂടി ഡോക്ടർ എഴുതി വച്ചു.
അടുത്ത കണ്ടിഷനുകൾ പറയുന്നു… എങ്ങോട്ടാണെന്ന് വച്ചാൽ കൊണ്ട് പൊയ്ക്കോണം എന്തേലും വന്നാൽ.. കൊണ്ട് പോകാം..
ഇവിടെ നിന്ന് ഒരാൾ പോലും സഹായിക്കില്ല… വേണ്ടാ..
മാഡം ദയവായി കുട്ടിയ്ക്ക് വേണ്ടാത്ത ഈ ഗർഭം ഒഴിവാക്കി തന്നാൽ മാത്രം മതി. അവളെ ലേബർ റൂമിലേക്ക് കൊണ്ട് പോകും വഴി നേഴ്സ് പറയുന്നുണ്ടായിരുന്നു ആണുങ്ങൾക്ക് പകരം വന്നവർ അവിടെ തന്നെ കാണണം എന്ന്‌…
ഡോക്ടർ പ്രതീക്ഷിച്ച കുഴപ്പങ്ങൾ ഒന്നുമില്ലാതെ കാര്യം കഴിഞ്ഞു…

പറഞ്ഞു വന്നത് സ്ത്രീകളുടെ സ്വന്തം ശരീരത്തിന് മേലുള്ള അവകാശത്തെ കുറിച്ച് ആണ്‌. ഇവിടെ കുട്ടിയുടെ പ്രായം, അതിൽ വരുന്ന ഫോര്മാലിറ്റികളെ ഒഴിവാക്കാൻ സർക്കാർ ഉത്തരവുകൾ കൂടെ ഉണ്ടായിരിക്കുമ്പോഴാണ് ഇത്തരം പ്രകടനങ്ങൾ..
ഗർഭത്തിന്റെ ഉത്തരവാദിയായ ആളോ ഗർഭിണിയുടെ ഉത്തരവാദിത്തം എടുക്കാൻ ചങ്കൂറ്റമുള്ളതോ ആയ ആണുങ്ങൾ കൂടെ ഉണ്ടെങ്കിൽ മാത്രമേ അപേക്ഷ പൂരിപ്പിക്കാൻ പോലും സമ്മതിക്കു എന്നാണ് പ്രസ്തുത മെഡിക്കൽ കോളേജിലെ നിയമം. ഏതാണ്ട് എല്ലാ മെഡിക്കൽ കോളേജ് കളിലും ഇതൊക്കെ തന്നെ ആവും നടക്കുന്നത്.

ഗർഭം എപ്പോ വേണം എപ്പോ വേണ്ട എന്ന്‌ തീരുമാനിക്കാൻ ഗർഭം ഉണ്ടാക്കുന്നവർക്ക് മാത്രമേ അനുവാദം ഉള്ളു എന്ന്‌ സാരം. അതായത് ഓരോന്നും ബലാത്സംഗം പോലെ തന്നെ ആവണം എന്ന്‌….
ചുമക്കുന്നവർക്കൊ പ്രസവിക്കുന്നവർക്കോ വലിയ റോൾ ഒന്നും ഇല്ലെന്നു കൂടി ചേർത്ത് വായിക്കണം…. അതിനി റേപ്പിൽ ഉണ്ടായതാണെങ്കിലും… !!!!

തിരുവനന്തപുരം കൈതമുക്കിലെ അമ്മയോട് സ്നേഹം മാത്രം… !

https://www.facebook.com/rsalini.sanilkumar/posts/2846376888748297

shortlink

Related Articles

Post Your Comments

Related Articles


Back to top button