Latest NewsNewsIndia

അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടി ചട്ടത്തിലും എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു

പട്ന: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിവരുമ്പോൾ ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിവേഗ കോടതികളില്‍ കെട്ടിക്കിടക്കുന്ന ബലാത്സംഗ-പോക്സോ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തെഴുതുമെന്നും അദ്ദേഹം പട്നയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിര്‍ഭാഗ്യകരവും അത്യന്തം അപലപലനീയമാണെന്നും നിയമ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത 30 കാരിക്ക് നേരെ ആസിഡ് ആക്രമണം

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടി ചട്ടത്തിലും എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button