Latest NewsUAENewsGulf

യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം

ദുബായ് : യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി കൊണ്ടാണ് ഇപ്പോള്‍ യു.എ.ഇയില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ പീഡന നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് വന്‍പിന്തുണ ലഭിച്ചു. ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനി പൊലീസില്‍ പരാതിപ്പെടാം എന്നതാണ് നിയമത്തിന്റെ പ്രത്യേകത. വിദേശ മാധ്യമങ്ങളും മറ്റും ഏറെ താല്‍പര്യത്തോടെയാണ് നിയമ ഭേദഗതി വാര്‍ത്തയാക്കിയത്. നിലവില്‍ ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകള്‍ മാത്രമാണ് ഇരകളെന്ന അവസ്ഥയ്ക്കാണ് യു.എ.യില്‍ മാറ്റം വരുന്നത്.

Read Also : പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ഏഴ് തവണ പ്രകൃതി വിരുദ്ധ പീഡനം: യുഎഇയില്‍ കര്‍ഷകന്‍ അറസ്റ്റില്‍

പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവര്‍ക്ക് നീതി തേടാമെന്നും പുതിയ നിയമ ഭേദഗതി നിഷ്‌കര്‍ഷിക്കുന്നു. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 10,000 ദിര്‍ഹം ഫൈനോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നേരത്തെ പൊതുസ്ഥലത്തു വച്ച് നടക്കുന്ന സംഭവമായിരുന്നു പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍ ഇനി എല്ലായിനം ലൈംഗിക പീഡനങ്ങള്‍ക്കെതിരെയും നിയമനടപടി ഉണ്ടാകും. ആംഗ്യം കൊണ്ടോ വാക്കുകള്‍ കൊണ്ടോ സ്പര്‍ശനം കൊണ്ടോ സ്‌നേഹം നടിച്ചോ പീഡിപ്പിക്കുന്നതും കുറ്റകരമാണ്. നിയമലംഘകര്‍ സ്ത്രീയോ പുരുഷനോ ആരുമാകട്ടെ ശിക്ഷ ഉറപ്പാക്കും. സംഘടിത സ്വഭാവത്തിലുള്ള ലൈംഗിക പീഡനത്തിന് ഇരട്ടി ശിക്ഷയാണ് ലഭിക്കുക. പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവോ 50,000 ദിര്‍ഹം ഫൈനോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button