Latest NewsNewsInternational

മതസൗഹാര്‍ദത്തിന്റേയും സഹിഷ്ണുതയുടേയും കാര്യത്തില്‍ യുഎഇയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രശംസ

ദുബായ് : മതസൗഹാര്‍ദത്തിന്റേയും സഹിഷ്ണുതയുടേയും കാര്യത്തില്‍ യുഎഇയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രശംസ. സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവും നിലനിര്‍ത്താന്‍ യുഎഇ നടത്തുന്ന ശ്രമങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതിലും സമഭാവനയോടെ കാണുന്നതിലും യുഎഇ ലോകത്തിനു മാതൃകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ നടത്തിയ യുഎഇ സന്ദര്‍ശനം മധുരസ്മരണകള്‍ സമ്മാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

Read Also : മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ച് ഷെയ്ഖ് നഹ്യാന്‍

വത്തിക്കാനില്‍ തന്നെ സന്ദര്‍ശിച്ച മാഡ്രിഡിലെ യുഎഇ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥര്‍, എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ റിസര്‍ച് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവരുടെ ആശംസകള്‍ സ്ഥാനപതി കാര്യാലയത്തിലെ സാമ്പത്തിക, രാഷ്ട്രീയ, മാധ്യമവിഭാഗം മേധാവി സാറാ അല്‍ മഹ്‌റി മാര്‍പാപ്പയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button