KeralaLatest NewsNewsUK

വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി; മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം

കൽപ്പറ്റ: വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി. മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ സിസ്റ്റർ ദീപ ജോസഫാണ് മാനസികനില നില തെറ്റി തനിച്ചു കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകൾക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് കുടുംബം ശ്രദ്ധ ക്ഷണിക്കൽ സമരമിരിക്കും.

മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക നില തെറ്റിയ മകൾ ആരും സഹായിക്കാനില്ലാതെ ഇംഗ്ലണ്ടിൽ തനിച്ചു കഴിയുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. മഠത്തിൽ നിന്ന് ഏഴ് വർഷം മുമ്പ് സിസ്റ്റർ ദീപ പുറത്തുപോയെന്നാണ് മഠം അധികൃതരുടെ വിശദീകരണം. എന്നാൽ ഇക്കാര്യം രേഖാമൂലം കുടുംബത്തെ അറിയിച്ചിട്ടില്ല.

ALSO READ: ‘കര്‍ത്താവിന്‍റെ നാമത്തില്‍’; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും

മക്കിയാട് കൊളാസ്റ്റിക്കൽ കോൺവെന്റ് അംഗമായ സിസ്റ്റർ ദീപാ ജോസഫ് 2003 ൽ 34-ാം വയസിലാണ് ഇംഗ്ലണ്ടിൽ ബെനഡിക്ടൻ കോൺഗ്രഗേഷനിന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button