Latest NewsKeralaNews

മകന്റെ ഓര്‍മക്കായി 7 യുവതികള്‍ക്ക് മാംഗല്യമൊരുക്കി ഒരു കുടുംബം

കാത്തിരുന്ന് കിട്ടിയ മകന്‍ മരിച്ചു അകാലത്തില്‍ പൊലിഞ്ഞ തന്റെ മകന്റെ ഓര്‍മക്കായി ഏഴ് നിര്‍ധന യുവതികള്‍ക്ക് മാംഗല്യഭാഗ്യമൊരുക്കി ഒരു കുടുംബം.തങ്ങളുടെ മകന്റെ ഇരുപതാം പിറന്നാളിനാണ് ഈ മാതാപിതാകള്‍ സമൂഹവിവാഹം ഒരുക്കിയത്. കൊച്ചി വൈപ്പിന്‍ സ്വദേശികളാണ് ആന്റണിയും കുടുംബവും ഇവര്‍ക്ക് ഏഴുവര്‍ഷം കാത്തിരുന്ന് കിട്ടിയ മകനെ ഏഴാം വയസിലാണ് മരണം തട്ടിയെടുത്തത്.അതോടെ മകന്റെ പിറന്നാള്‍ ജീവകാരുണ്യം കൊണ്ട് ആഘോഷിക്കുവാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

മകന്‍ അമിത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ വൈപ്പിന്‍ ഓച്ചന്തുരുത്തുവളപ്പ് നിത്യസഹായിമാതാ പള്ളിയില്‍ ഏഴുനിര്‍ധന യുവതികളുടെ വിവാഹങ്ങളാണ് നടത്തിയത്.ഏഴുപേര്‍ക്കും ഏഴുപവന്‍ സ്വര്‍ണവും ,മന്ത്രകോടിയും നല്‍കി.കൊച്ചിമെത്രാന്‍ഡോ.ജോസഫ് കരിയില്‍ വിവാഹങ്ങള്‍ക്ക് കാര്‍മികത്വവും വഹിച്ചു.വിവാഹത്തിനായി രണ്ടായിരം പേര്‍ക്കുള്ള സദ്യയും ഒരുക്കിയിരുന്നു.വേദിയില്‍ വെച്ച് മകന്‍ അമിത്തിന്റെ പിറന്നാള്‍ കേക്കും മുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button