Latest NewsNewsIndia

കോണ്ടം വില്‍പ്പന കൂടുതലായുള്ള ഇന്ത്യന്‍ നഗരങ്ങൾ; പട്ടികയിൽ കേരളത്തിലെ ഈ രണ്ട് സ്ഥലങ്ങളും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള കോണ്ടം വില്‍പ്പന കൂടുതലായുള്ള ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയിൽ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് മൂലം ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവ് ആണ് ഉണ്ടായത്. കടകളില്‍ കോണ്ടങ്ങളുടെ വൈവിധ്യങ്ങള്‍ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് ആളുകൾ ഓൺലൈൻ വഴി കോണ്ടം വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Read also: കൃത്യ സമയത്ത് അവർ ശരിയായ തീരുമാനം എടുത്തു; മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ യുവതിക്ക് ദുബായിലെ ഡോക്ടർമാരെക്കുറിച്ച് പറയാനുള്ളത്

ഓണ്‍ലൈനില്‍ കോണ്ടത്തിനായുള്ള പത്ത് ഓഡറുകളിൽ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള ചെറുനഗരങ്ങളില്‍ നിന്നാണ്. ഇതിന് പുറമെ ഇംഫാല്‍, മോഗ, ഐസ്വാള്‍, അഗര്‍ത്തല, ഷില്ലോങ്, ഹിസാര്‍, ഉദയ്പൂര്‍, ഹിസ്സര്‍, കാണ്‍പൂര്‍ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓണ്‍ലൈനെ കൂടുതൽ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button