Latest NewsNewsIndia

പീഡനശ്രമത്തിന് പരാതി നൽകാനെത്തിയ യുവതിയോട് പീഡനം നടന്നു കഴിഞ്ഞ് വരാൻ പൊലീസ്; ഞെട്ടിത്തരിച്ച് യുവതി

ഉന്നാവ്: പീഡനശ്രമത്തിന് പരാതി നൽകാനെത്തിയ യുവതിയോട് പീഡനം നടന്നു കഴിഞ്ഞ് വരാൻ യു പി പൊലീസ്. പീഡനക്കേസ് പ്രതികൾ ചുട്ടെരിച്ച യുവതി മരിച്ചിട്ട് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ആണ് പൊലീസിന്റെ വിചിത്ര നടപടി. പീഡനശ്രമം നടന്നതായുള്ള യുവതിയുടെ പരാതി 3 മാസമായിട്ടും സ്വീകരിച്ചില്ലെന്നതാണ് പൊലീസിനെതിരായുള്ള ആക്ഷേപം. പീഡനം നടന്ന ശേഷം പരാതി നൽകാൻ വന്നാൽ മതിയെന്ന് പൊലീസുകാർ പറഞ്ഞതായാണ് ആരോപണം.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ തീവച്ചു കൊലപ്പെടുത്തിയ ഉന്നാവ് ജില്ലയിലെ ഹിന്ദുപുരിലാണു സംഭവം. മരുന്നു വാങ്ങാൻ പോകുകയായിരുന്ന തന്നെ 3 പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവം നടന്ന അന്നു മുതൽ താ‍ൻ പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്നും അവർ പറയുന്നു.

ALSO READ: ബലാത്സംഗ-പോക്‌സോ കേസുകളുടെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

പീഡനശ്രമം ഉണ്ടായ ഉടൻ താൻ ഹെൽപ് ലൈൻ നമ്പറായ 1090ൽ വിളിച്ചെന്നും അവിടെനിന്നു നിർദേശിച്ചതു പ്രകാരം 100ൽ വിളിച്ചെന്നും അവർ പറഞ്ഞതനുസരിച്ച് ഉന്നാവ് പൊലീസിൽ പരാതി നൽകാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. പരാതി നൽകിയാൽ കൊലപ്പെടുത്തുമെന്നു പ്രതികൾ പതിവായി തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button