KeralaLatest NewsNews

സ്ത്രീ യാത്രക്കാരെ ആശങ്കയിലാഴ്ത്തി റെയില്‍വേ അധികൃതരുടെ തീരുമാനം

പാലക്കാട്: സ്ത്രീ യാത്രക്കാരെ ആശങ്കയിലാഴ്ത്തി റെയില്‍വേ അധികൃതരുടെ തീരുമാനം . മാവേലി എക്സ്പ്രസ് ട്രെയിനിലെ വനിത, ഭിന്നശേഷി, പാഴ്സല്‍ കംപാര്‍ട്മെന്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സൂചന. കേരള എക്സപ്രസിന്റെ റേക്കുകള്‍ ഉപയോഗിച്ചു മാവേലി എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെയാണ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള സംവിധാനമാണ് പൂര്‍ണമായി ഇല്ലാതാക്കുന്നത്. കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ട്രെയിനില്‍ ഇത്തരത്തിലൊരു മാറ്റം യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Read Also : ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം : വിവിധ സ്‌റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും

ഇത് തടയാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ അധികൃതരെ സമീപിക്കും. അതേസമയം കേരളയില്‍ ഭിന്നശേഷി, വനിത, പാഴ്സല്‍ കംപാര്‍ട്മെന്റുകള്‍ ഇല്ലാത്തതിനാല്‍ അതിന്റെ റേക്ക് ഉപയോഗിക്കുന്ന മാവേലിയില്‍ അവ സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് സൂചന.
മാവേലിയുടെ പ്രാഥമിക അറ്റകുറ്റപണി മംഗളൂരു പിറ്റ് ലൈനിലാണ് ഇപ്പോള്‍ നടക്കുന്നത്. റേക്കുകള്‍ കേരള എക്സ്പ്രസില്‍ ഉപയോഗിക്കുമെങ്കിലും കോച്ചുകളുടെ പരിപാലന, മേല്‍നോട്ടത്തിന്റെ പൂര്‍ണ ചുമതല പാലക്കാട് ഡിവിഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button