KeralaLatest NewsNews

റോഡ് മുറിച്ച് കടക്കുമ്പോള്‍ വനിതാ പോലീസുകാരെ വാഹനം ഇടിപ്പിച്ചു; നേവി ഉദ്യോഗസ്ഥനെതിരെ കേസ്

കൊച്ചി: റോഡ് മുറിച്ച് കടക്കുമ്പോള്‍ വനിതാ പോലീസുകാരെ വാഹനം ഇടിപ്പിച്ച നേവി ഉദ്യോഗസ്ഥനെതിരെ കേസ്. വനിതാ പൊലീസുകാർ ജോലിക്കിടെയാണ് റോഡ് മുറിച്ചു കടന്നത്. കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ എ.ആര്‍ ക്യാമ്പിന് സമീപത്താണ് സംഭവം. സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ഹേമചന്ദ്ര, നോര്‍ത്ത് സ്‌റ്റേഷനിലെ എലിസബത്ത് ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ALSO READ: വനിതാ ശിശു വികസന വകുപ്പിൽ സോഷ്യൽ വർക്കർ ഒഴിവ്

ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്ര സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ എലിസബത്ത് ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു.പിങ്ക് പട്രോളിംഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് ഇരുവരും. വാഹനത്തില്‍ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

shortlink

Related Articles

Post Your Comments

Related Articles


Back to top button