Latest NewsNewsIndia

ബാലാത്സംഗ ശ്രമം ചെറുത്തു: യുവതിയെ അയല്‍ക്കാരന്‍ തീകൊളുത്തി

മുസാഫർപൂർ•ബലാത്സംഗത്തിനുള്ള ശ്രമത്തെ എതിർത്ത യുവതിയെ അയൽക്കാരൻ തീകൊളുത്തി. സംഭവത്തിൽ 50 ശതമാനം പൊള്ളലേറ്റ 23 കാരിയായ യുവതി ഇപ്പോൾ മുസാഫർപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ അമ്മ അഹിയാപൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വികാസ് റായ് പറഞ്ഞു.

ശനിയാഴ്ച യുവതി വീട്ടിൽ തനിച്ചായിരുന്നു. ഈ തക്കത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഒരു പ്രദേശവാസിയെ അറിയിച്ചതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അമ്മ ഉടന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരായി എന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ബക്സാർ, സമസ്തിപൂർ ജില്ലകളിൽ നിന്ന് കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം.

അഹിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു ഗ്രാമത്തിൽ എട്ട് വയസുകാരിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി. ബാഗിലാക്കി വലിച്ചെറിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button