Latest NewsKeralaNewsIndia

വെറ്റനറി ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം: ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍

തെലുങ്കാന: തെലുങ്കാനയില്‍ മൃഗ ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ മരിച്ച ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.

തെലുങ്കാന എറ്റുമുട്ടല്‍ കൊല നടത്തിയ പോലീസിന് ‘സല്യൂട്ട്’ നല്‍കുകയും നീതിയിലെ ശരികേടിനെ തുറന്നുകാട്ടിയുമുള്ള ‘തീ തുപ്പിയ തോക്കിനൊരുമ്മ…’ എന്ന കവിതാ ആലാപനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

കവിത പാടി ആവതരിപ്പിച്ചിരിക്കുന്നത് കൊല്ലം സ്വദേശി സജി എ.കെ.ജിയുടെ മകള്‍ ആര്യയാണ്‌ . ‘സ്വരലയ’ ട്രൂപ്പിന്റെ സാരധിയും അഛനുമായ സജി എ.കെ.ജി.യാണ് ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും. ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയില്‍’ എന്ന പേരില്‍ ഗാനമേള അവതരിപ്പിച്ച് താരമാണ് ആര്യ.

ALSO READ: നിർഭയ കേസ്: വധ ശിക്ഷ വൈകുമോ? കേസിലെ മറ്റൊരു പ്രതികൂടി പുനഃപരിശോധന ഹർജി നൽകി

വരികളിലെ മൂര്‍ച്ചയും ഹൃദയഹാരിയായ സംഗീതവും ആര്യയുടെ കടുപ്പമുള്ള ആലാപനവുമാണ് കവിതയെ ഇത്രയേറെ വേഗത്തില്‍ വൈറല്‍ ആക്കിയത്. ‘ശരിയാണോ.. തെറ്റാണോ.. ചര്‍ച്ചമുറുകട്ട.. നീതി ജയിക്കട്ടെ’ എന്ന ക്യാപ്ഷനോടെയാണ് ഗാനം സജി പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/100005372597817/videos/1238233066365768/

shortlink

Related Articles

Post Your Comments

Related Articles


Back to top button