Latest News

മുഖത്തെ പാടുകളും കുഴികളും പരിഹരിയ്ക്കാന്‍ ഇതാ ഈ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം

മുഖത്തെ കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്‌നമാണ്.  ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിന്‍ സി, അയണ്‍, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാന്‍ ദിവസവും അല്‍പം വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും.

മുഖത്തെ കുഴികള്‍ മറയ്ക്കാന്‍ ഇത് പരീക്ഷിക്കാം. വെള്ളരിക്ക നന്നായി അരച്ച് അതിലേക്ക് ഒരു പകുതി നാരങ്ങ നീര് ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണിയെടുത്ത് അതിലേക്ക് ഈ മിക്‌സ് ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറില്‍ വെച്ച് തണുപ്പിക്കുക. നന്നായി തണുത്ത ശേഷം ഈ കിഴി മുഖത്തെ കുഴികളില്‍ കുറച്ചു സമയത്തേക്ക് വെയ്ക്കുക. 3 ദിവസം വരെ ഈ മിക്‌സ് ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ദിവസം രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മുഖത്തെ കുഴികള്‍ പോകാന്‍ ഇത് സഹായിക്കും.

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാനും ഇതു സഹായിക്കും. വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ മാറാന്‍ വെള്ളരിക്ക ധാരാളം കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button