KeralaLatest NewsNews

വടവാതൂരിൽ, ക്ലാസ്സിലിരുന്ന വിദ്യാർത്ഥികളുടെ തലയിൽക്കൂടി ഫാൻ മുറിഞ്ഞു വീണു; ഒരു വിദ്യാർത്ഥിയുടെ തലയിൽ വെട്ടേറ്റു

ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നെന്നാണ് അനുമാനം. പൊട്ടിവീണ ഫാനിന്റെ ഒരു ഭാഗം കൊണ്ടത്, രോഹിത് വിനോദി എന്ന കുട്ടിയുടെ തലയിലായിരുന്നു. തലയോട് പുറത്തു കാണുന്ന രീതിയില്‍ മുറിവേറ്റ കുട്ടിയെ അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 6 സ്റ്റിച്ചുകലാണ് കുട്ടിയുടെ തലയിൽ ഇട്ടിരിക്കുന്നത്.

കോട്ടയം: പള്ളിക്കൂടങ്ങളിലെ നിലവാരമില്ലായ്മയാൽ വീണ്ടും ഒരു ക്ലാസ് മുറി അപകടം കൂടി ഉണ്ടായിരിക്കുകയാണ്. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥികളുടെ തലയിൽ കൂടി ഫാന്‍ പൊട്ടി വീണ് ഒരു കുട്ടിക്ക് ഗുരുതര പരുക്കേറ്റത്. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് വിനോദി (11)നാണ് പരിക്കേറ്റത്. പരിക്കേറ്റ രോഹിതിനെ അധ്യാപകര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ ദിവസം ഒരു ഉച്ചസമയത്തായിരുന്നു സംഭവം. അദ്ധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടികൾക്ക് മുകളിലൂടെ ഫാൻ പൊട്ടി വീഴുകയായിരുന്നു. ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നെന്നാണ് അനുമാനം. പൊട്ടിവീണ ഫാനിന്റെ ഒരു ഭാഗം കൊണ്ടത്, രോഹിത് വിനോദി എന്ന കുട്ടിയുടെ തലയിലായിരുന്നു. തലയോട് പുറത്തു കാണുന്ന രീതിയില്‍ മുറിവേറ്റ കുട്ടിയെ അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 6 സ്റ്റിച്ചുകലാണ് കുട്ടിയുടെ തലയിൽ ഇട്ടിരിക്കുന്നത്. വലിയ ഭാരം തലയിലൂടെ വീണതിനാല്‍ സിടി സ്‌കാന്‍ പരിശോധനയും വേണ്ടിവന്നേക്കും. അതേസമയം, കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അധ്യാപകര്‍ ആശുപത്രി വിട്ടതെന്നും അപകടത്തിൽ പരാതികൾ പറയുന്നില്ലെന്നും രോഹിതിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

മൂന്ന് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലെ ഫാനാണ് മുറിഞ്ഞു വീണതെന്നാണ് പ്രധാനാധ്യാപകന്‍ പറയുന്നത്. രോഹിത്തിന്റെ തൊട്ടടുത്തിരുന്നിരുന്ന കുട്ടി ഫാന്‍ വീഴുന്നതിന് മുന്‍പായി അധ്യാപികയുടെ അടുത്തേക്കു പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button