KeralaLatest NewsNews

ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്. വടവാതൂരിലെ സ്വകാര്യ വിദ്യാലയത്തിലെ രോഹിത് വിനോദി (11) നാണ് പരിക്കേറ്റത്. തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടര്‍ ഭാ​ഗത്തെ സ്ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്ക് വീണത്. മൂന്ന് വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിലെ ഫാനാണ് താഴെ വീണതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു.

Read also: ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അതേസമയം വിദ്യാര്‍ഥിക്കൊപ്പം അധ്യാപകരും ആശുപത്രിയില്‍ പോ‌യിരുന്നെന്നും കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവര്‍ മടങ്ങിയതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button