KeralaLatest NewsNews

ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം

ചാലക്കുടി: ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിനാണ്​ സംഭവം. ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് തീ അണച്ചത്. എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ തിയറ്ററിനകത്ത്​ ഓപ്പറേറ്റര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീയറ്ററിലെ സ്ക്രീന്‍, ഇരിപ്പിടങ്ങള്‍, ​പ്രൊക്ടറുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. പാര്‍ക്കില്‍ നിരവധി സന്ദര്‍ശകരുണ്ടായിരു​ന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button