Latest NewsNewsIndia

എം.എല്‍.എയെ നിയമസഭയില്‍ നിന്നും പുറത്താക്കി : തെരുവില്‍ ഇറങ്ങി ശബ്ദിയ്ക്കുമെന്ന് എംഎല്‍എയുടെ ഭീഷണി

ഗാന്ധിനഗര്‍: എം.എല്‍.എയെ നിയമസഭയില്‍ നിന്നും പുറത്താക്കി . ജിഗ്‌നേഷ് മേവാനിയെയാണ് ഗുജറാത്ത് നിയമസഭയില്‍ വരുന്നത് വിലക്കിയത്. സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷിനെ മൂന്ന് ദിവസത്തേക്കാണ് സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നിയമസഭയുടെ മര്യാദയ്ക്ക് നിരക്കാത്ത തരത്തില്‍ പെരുമാറി എന്നാരോപിച്ചാണ് ജിഗ്‌നേഷിന് എതിരെ നടപടി.

read also : ജിഗ്‌നേഷ് മേവാനിക്ക് വിലക്ക്; അഹമ്മദാബാദിലെ കോളജില്‍ കൂട്ട രാജി

ഭരണഘടനാ ദിവസത്തില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടീല്‍ സഭയില്‍ പ്രസംഗിക്കുന്നത് ജിഗ്‌നേഷ് തടസ്സപ്പെടുത്തിയിരുന്നു. സഭാമര്യാദകള്‍ക്ക് വിരുദ്ധമായ ചില വാക്കുകള്‍ ജിഗ്‌നേഷ് മേവാനി ഉപയോഗിച്ചു എന്നാണ് ആരോപണം.

ജിഗ്‌നേഷിന് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി തുടര്‍ച്ചയായി താക്കീത് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എംഎല്‍എ സ്പീക്കറുടെ ലോബിക്ക് സമീപത്തേക്ക് വന്നുവെന്നും ആരോപണമുണ്ട്. തുടര്‍ന്നാണ് ജിഗ്‌നേഷിനെ സഭയില്‍ നിന്ന് സ്പീക്കര്‍ പുറത്താക്കിയത്. സഭാകാലയളവ് അവസാനിക്കുന്നത് വരെ ജിഗ്‌നേഷിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 11ന് സഭാ കാലയളവ് അവസാനിക്കുന്നത്.

അതേസമയം,സഭയില്‍ നിന്ന് പുറത്താക്കിയതിനെ ജിഗ്‌നേഷ് രൂക്ഷമായി വിമര്‍ശിച്ചു.ആരോടും മാപ്പ് പറയില്ലെന്നും തന്നെ സഭയില്‍ നിന്ന് വിലക്കിയാല്‍ തെരുവില്‍ ഇറങ്ങി ശബ്ദിക്കും എന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button