Latest NewsIndia

കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ബി.ജെ.പി, യെദിയൂരപ്പ ഇന്ന് ഡൽഹിയിലെത്തും

തെരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി പദവി രാജിവച്ചേക്കും.

ബെംഗളുരു : കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടന്ന് ബിജെപി. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഡല്‍ഹിയിലേക്ക് പോകും.ഒപ്പം നിന്ന വിമതര്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കി ഹോളിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഗോഗാക്കില്‍ നിന്നാണ് രമേഷ് വീണ്ടും നിയമസഭയില്‍ എത്തിയത്. മത്സരിച്ച 13 വിമതരില്‍ 11 പേരും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പരാതികളില്ലാതെ മുഴുവന്‍ വിമതര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.അതേ സമയം തെരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി പദവി രാജിവച്ചേക്കും.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട് റാവു എന്നിവര്‍ ഇന്നലെ രാജി നല്‍കിയിരുന്നു.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഡി.കെ ശിവകുമാര്‍ എത്തിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇരുവരും രാജിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button