KeralaLatest NewsIndia

വിവാഹ വാഗ്ദാനം നല്‍കി വർക്കലയിൽ എംബിബിഎസ് വിദ്യാര്‍ഥിനിക്കു പീഡനം, ലക്ഷങ്ങൾ തട്ടിയെടുത്തു

കര്‍ണാടകയില്‍ എംബിബിഎസ് കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

വര്‍ക്കല: എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച്‌ 8 ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണവും കവർന്നതായി പരാതി. ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി വെട്ടൂര്‍ വെണ്ണിക്കോട് വലയന്റെകുഴി ചരുവിള വീട്ടില്‍ രാഹുലിനെ(23) പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടകയില്‍ എംബിബിഎസ് കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ നിരീക്ഷണം പ്രസക്തമായത്

പലതവണ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയും സ്വര്‍ണവും ലാപ്ടോപ്പും പ്രതി കൈവശപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.വര്‍ക്കലയിലും എറണാകുളത്തെ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായ ശേഷം നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ മാസം 26ന് ഖത്തറിലേക്കു കടന്ന പ്രതിയെ കുടുക്കാന്‍ പൊലീസ് ഒരുങ്ങവേയാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്.

shortlink

Post Your Comments


Back to top button