Latest NewsNewsGulf

സൗദിയിലെ റെസ്റ്റോറന്റുകളിൽ സ്ത്രീയ്ക്കും പുരുഷനും ഇനി ഒരേ പ്രവേശനകവാടം

സൗദി: സൗദി അറേബ്യയിലെ ഭക്ഷണശാലകളിൽ സ്ത്രീയ്ക്കും പുരുഷനും ഇനി ഒരേ വാതിൽ. നേരത്തേ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരു കവാടവും അവിവാഹിതരായ പുരുഷൻമാർക്ക് വേറെ കവാടവും എന്നതായിരുന്നു രീതി. ആ വിവേചനം സൗദി നഗര-ഗ്രാമകാര്യ മന്ത്രാലയം പൂർണമായും മാറ്റി.

അതേസമയം, റെസ്റ്റോറൻറുകൾക്കുള്ളിലെ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വേവ്വേറെ ഇരിപ്പിടങ്ങൾ ഇല്ലാതാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇനിമുതൽ ഭക്ഷണശാലകളിൽ സ്ത്രീക്കും പുരുഷനും ഒരേ കവാടത്തിലൂടെ അകത്തേക്ക് കയറാം. എന്നാൽ സ്ഥാപനത്തിന് പ്രത്യേക പ്രവേശനകവാടങ്ങളുണ്ടെങ്കിൽ അത് തുടരാം. അത് നടത്തിപ്പുകാരുടെ താത്പര്യമനുസരിച്ച് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

സൗദിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സമീപകാലത്ത് ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനും പൊതുവിനോദത്തിനുമുള്ള വിലക്കുകളും നീക്കിയിരുന്നു. സ്ത്രീകൾക്ക് തനിയെ ഹോട്ടലുകളിൽ മുറിയെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്കും അടുത്തകാലത്താണ് എടുത്തുകളഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button