Latest NewsNewsInternational

38 പേരുമായി പോയ സൈനിക വിമാനം കാണാതായി

സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി.അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായത്. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് തിങ്കളാഴ്ചയാണ് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 38 പേരില്‍ 17 പേര്‍ ക്രൂ അംഗങ്ങളാണ്. 21 പേര്‍ യാത്രക്കാരാണ്. വിമാനത്തിനായുള്ള തിരച്ചില്‍ നടത്തി വരികയാണ്.

shortlink

Post Your Comments


Back to top button