KeralaLatest NewsNews

അഞ്ചല്‍ പൊലീസ് സ്റ്റേഷന്റെ മുമ്പിൽ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം; കാരണം ഇങ്ങനെ

കൊല്ലം: കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷന്റെ മുമ്പിൽ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ആണ് സമരം നടത്തുന്നത്. രാത്രി കാലങ്ങളില്‍ അഞ്ചല്‍ പൊലീസ് വീടുകളില്‍ അതിക്രമിച്ചു കടന്ന് ശല്യപ്പെടുത്തുന്നു എന്നാരോപിച്ചാണ് കുത്തിയിരിപ്പ് സമരം. കരുകോണ്‍ കുട്ടിനാട് പട്ടിക ജാതി കോളനിയിലുള്ളവരാണ് രാത്രി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരവുമായി രംഗത്തെത്തിയത്.

രാത്രി ഒരു മണിക്കും രണ്ട് മണിക്കും വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ച് പൊലീസ് ശല്യപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാരണമെന്താണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. അമ്പലവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് ശേഷമാണ് പൊലീസ് വീടുകളില്‍ കയറി അക്രമം നടത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button