Latest NewsNewsInternational

അഗ്നിപര്‍വ്വത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോർട്ട്

വെല്ലിംങ്ടണ്‍: അഗ്നിപര്‍വ്വത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. ന്യൂസിലന്‍ഡിലുണ്ടായ വൈറ്റ് ദ്വീപിൽ കഴിഞ്ഞ ദിവസമാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായത്. മരണപ്പെട്ടവരിൽ ഏറെയും ചൈന, അമേരിക്ക, ബ്രിട്ടന്‍ എന്നി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ദ്വീപില്‍ അകപ്പെട്ട 47 പേരിൽ 13 പേരെ കാണാതായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

മൃതദേഹങ്ങളെല്ലാം ചാരംമൂടിയ നിലയിലായതിനാൽ ലതും തിരിച്ചറിയാനായിട്ടില്ല. പൊള്ളലേറ്റ 31 ആളുകളില്‍ 27 പേരുടെയും നില അതീവഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നൽകിയ വിവരം. പൊള്ളലേറ്റവരുടെയും കൃത്യ വിവരങ്ങള്‍ ലഭ്യമല്ല. ദ്വീപില്‍ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും തുടര്‍സ്‌ഫോടനങ്ങള്‍ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Also read : അഗ്നിപര്‍വ്വത സ്‌ഫോടനം : വിമാന സര്‍വീസുകളെ ബാധിയ്ക്കും

അപ്രതീക്ഷിതമായിട്ടായിരുന്നു അഗ്‌നിപര്‍വതം സ്‌ഫോടനമുണ്ടായത്. പുകയും ലാവയും പാറകളും 3.6 കിലോമീറ്റര്‍ ഉയരത്തില്‍ ചിതറിത്തെറിച്ചു. ഇതിനു മുൻപ് 2016 ലായിരുന്നു സ്‌ഫോടനം. വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വതം കാണാൻ 10,000 ടൂറിസ്റ്റുകളാണ് എത്താറുള്ളത്ത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button