Latest NewsKeralaNews

അടുക്കളയിൽ പൊട്ടിത്തെറി, വാതിൽ തുറന്നു നോക്കിയപ്പോൾ വീടിനകത്ത് നിറയെ പുക; പൊട്ടിത്തെറിച്ച സാധനം കണ്ട് ഞെട്ടി വീട്ടുകാർ

കയ്പമംഗലം: അടുക്കളയിൽ പൊട്ടിത്തെറി കേട്ടു നോക്കിയപ്പോൾ വീടിനകത്ത് നിറയെ പുക. വഴിയമ്പലം പള്ളിപ്പാടത്ത് ഇസ്മുവിന്റെ വീട്ടിൽ വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട്. വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കള മുഴുവൻ കത്തി നശിച്ചു.

ALSO READ: മത്സരശേഷം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്‌തത്‌ 900 കിലോഗ്രാം ഭക്ഷണാവശിഷ്ടം; മാലിന്യങ്ങളിൽ കരിമ്പിൻ ചണ്ടിയും പാളയും വരെ

അയൽവാസികളെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. വീടിനകത്ത് നിറയെ പുക നിറഞ്ഞിരിക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും നശിച്ചു. ഗ്യാസ് സിലിണ്ടറിലേക്കു തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button