Latest NewsNewsOmanGulf

43 പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ

മസ്‌ക്കറ്റ് : പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തത്. മവാവീഹ് സെന്‍ട്രല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികൾ പിടിയിലായത്.

Also read : ഗള്‍ഫ്‌ രാജ്യത്ത് ശക്തമായ മഴ തുടരുന്നു: ഗതാഗതം തടസപ്പെട്ടു, വിമാനങ്ങൾ പലതും വൈകുന്നു : കാലാവസ്ഥ മുന്നറിയിപ്പ്

മസ്‍കറ്റ് ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘം നടത്തിവരുന്ന ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിന്റെ ഭാഗമായിരുന്നു പരിശോധനയെന്നു മാന്‍പവര്‍ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 43 പേരെയും അറസ്റ്റ് ചെയ്തതെന്നും, ഇവര്‍ക്കെതിരെ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button