Latest NewsNewsInternational

തട്ടിപ്പാണെന്നറിഞ്ഞാലും ഓഫറുകളുടെ പിന്നാലെ പോകുന്നത് ഇന്ത്യക്കാര്‍ : കണക്കുകള്‍ പുറത്ത്

ന്യൂയോര്‍ക്ക് : തട്ടിപ്പാണെന്നറിഞ്ഞാലും ഓഫറുകളുടെ പിന്നാലെ പോകുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാജ ഓണ്‍ലൈന്‍ റീട്ടെയില്‍ വെബ് സൈറ്റുകളുടെ ഓഫറുകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഈ തട്ടിപ്പില്‍ കുടുങ്ങുന്നതില്‍ പകുതി പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. 56 ശതമാനം ഇന്ത്യക്കാരും ഡിസ്‌കൗണ്ട് തട്ടിപ്പിനിരയാകുന്നുണ്ട്. ഇവരില്‍ തന്നെ 28.6 ശതമാനം പേര്‍ക്ക് 15,000-20,000 രൂപ വരെ നഷ്ടമുണ്ടായതായി സൈബര്‍ സുരക്ഷാ കമ്പനിയായ മക്അഫി ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : പ്രമുഖ കാര്‍ കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം : കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 14 ലക്ഷം

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രധാന തട്ടിപ്പുകളായ ഇമെയില്‍ ഫിഷിങ് (25.3%), ടെക്സ്റ്റ് ഫിഷിങ് (21.1%) എന്നിവ ഇപ്പോഴും സീസണിലുടനീളം ഇന്ത്യക്കാരില്‍ നാലിലൊന്ന് പേരെ കബളിപ്പിക്കപ്പെടുന്നുണ്ട്. വാസ്തവത്തില്‍ 35.4 ശതമാനം ഇന്ത്യക്കാരും ഡിസ്‌കൗണ്ട് തട്ടിപ്പുകളാല്‍ ബന്ധിപ്പിക്കപ്പെട്ടവരാണ്. അവരുടെ ഡിവൈസുകളില്‍ മാല്‍വെയര്‍ ഫയലുകള്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നുണ്ട്.

പ്രത്യേക ഓണ്‍ലൈന്‍ സെയില്‍ സമയങ്ങളിലുടനീളം 60.2 ശതമാനം പേര്‍ റോബോകോളിങ്ങിനും 57.1 ശതമാനം സിം ജാക്കിങ്ങിനും ഇരയാകുന്നുണ്ട്. പല ഇന്ത്യക്കാരുടെയും കുടുംബ അജണ്ടയില്‍ അവധിക്കാലവും യാത്രയും ഉയര്‍ന്നതാണെന്ന് കണക്കിലെടുക്കുമ്പോള്‍ 78.6 ശതമാനം ഇന്ത്യക്കാരും യാത്രാ ഓഫര്‍ തട്ടിപ്പുകളില്‍ കുടുങ്ങിയതായി സര്‍വേ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button