Latest NewsIndiaNews

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം : യുവാവ് പിടിയില്‍

ചെന്നൈ: ഓടുന്ന ബസില്‍ യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം, യുവാവ് പിടിയില്‍. ആമ്പൂര്‍ സ്വദേശി ജഗനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ഓഫീസിലേക്ക് പോകാൻ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ താലികെട്ടാനാണ് യുവാവ് ശ്രമിച്ചത്. താലി കെട്ടിയാല്‍ യുവതി സ്വന്തമാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ബലം പ്രയോഗിച്ച് താലി കെട്ടാനുള്ള ശ്രമം യുവതി ചെറുത്തതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടുകയും, വാണിയമ്പാടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

Also read : അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു : സംഭവം കൊല്ലത്ത്

കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു സഞ്ചരിച്ചിരുന്നത്. നിരവധി തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യുവതി നിരസിച്ചു. തുടർന്ന് മറ്റൊരാളുമായി വിവാഹനിശ്ചയം ചെയ്തതാണ് ഇത്തരത്തില്‍ പെരുമാറിയതിന് കാരണമെന്നു യുവാവ് പോലീസിന് മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button