Latest NewsNewsBusiness

ഓഹരി വിപണിയില്‍ നിഫ്റ്റിയ്ക്കും സെന്‍സെക്‌സിനും നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ നിഫ്റ്റിയ്ക്കും സെന്‍സെക്സിനും നേട്ടം . ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും കയറിയും ഇറങ്ങിയുമാണ് നിന്നിരുന്നെങ്കിലും അവസാന മണിക്കൂറിലെ വാങ്ങല്‍ താല്‍പര്യം ഓഹരി വിപണിയെ തുണച്ചു.

സെന്‍സെക്സ് 172.69 പോയന്റ് ഉയര്‍ന്ന് 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തില്‍ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1451 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഊര്‍ജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ലോഹക്കമ്ബനികളാണ് പ്രധാനമായും നഷ്ടത്തിലായത്.

ഗെയില്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, എന്‍ടിപിസി, ഐഒസി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button