Latest NewsNewsIndia

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ഇനി ജയിലിൽ കിടക്കാം; വയോജന സംരക്ഷണ ഭേദഗതി ബിൽ അവതരിപ്പിച്ച് മോദി സർക്കാർ

ന്യൂഡൽഹി: രക്ഷിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണം മുൻനിറുത്തിയുള്ള വയോജന സംരക്ഷണ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് മോദി സർക്കാർ. മുതിർന്നവർക്ക് ജീവനാംശവും വൃദ്ധസദനങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനും നിർബന്ധമാക്കുന്ന ബിൽ സാമൂഹ്യനീതി മന്ത്രി താവർ ചന്ദ് ഗെലോട്ടാണ് അവതരിപ്പിച്ചത്. മാതാപിതാക്കളെന്ന നിർവചനത്തിൽ സ്വന്തം അച്ഛൻ, അമ്മ, ദത്തെടുത്ത അച്ഛൻ, അമ്മ, ഭാര്യയുടെ മാതാപിതാക്കൾ, ഭർത്താവിന്റെ മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവർ ഉൾപ്പെടും.

ALSO READ: രാജ്യസഭയും കടന്ന് പൗരത്വ നിയമ ഭേദഗതി ബിൽ; കറുത്ത ദിനമെന്ന് സോണിയ ഗാന്ധി

ജീവനാംശം നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ചയ്ക്ക് മക്കൾക്കും ബന്ധുക്കൾക്കും പിഴ ചുമത്താൻ ട്രൈബ്യൂണലിന് അധികാരം ഉണ്ട്. 80 വയസിനു മുകളിലുള്ളവർ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി ട്രൈബ്യൂണലിൽ അപേക്ഷ നൽകിയാൽ 60 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button