Latest NewsNewsInternational

അപരിചിതനെ ആലിംഗനം ചെയ്തു; അമളി പറ്റിയതിനെ കുറിച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ക്രിസ്മസ് മാസത്തില്‍ തനിക്കു സംഭവിച്ച വലിയ അമളിയെ കുറിച്ച് വെളിപ്പെടുത്തി ഫ്‌ലോറിഡ സ്വദേശിനിയായ കാതറിന്‍. അമേരിക്കന്‍ വ്‌ലോഗറാണ് മേരി കാതറിന്‍. ക്രിസ്മസ് കാലത്ത് ഓര്‍ത്തുകൊണ്ടാണ് മറ്റൊരാളുടെ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാന്‍ കടയില്‍ കയറിയതായിരുന്നു കാതറിന്‍. ബില്‍ അടച്ചു പുറത്തിറങ്ങിയ കാതറിന്‍ കണ്ടത് തന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് ഒരു അപരിചിതന്‍ വൃത്തിയാക്കുന്നു. ക്രിസ്മസ് കാലത്തിന്റെ മാന്ത്രികതയാണതെന്ന് കാതറിന്‍ വിശ്വസിച്ചു. എനിക്ക് ക്രിസ്മസ് ഒരുപാടിഷ്ടമാണ്. ഈ ഉപകാരത്തിന് ഒരുപാട് നന്ദിയുണ്ട് എന്നു പറഞ്ഞ് കാതറിന്‍ അയാളെ ആലിംഗനം ചെയ്തു. പക്ഷേ എന്നാല്‍ പിന്നീടാണ് കാതറിന്‍ ആ സത്യം മനസിലാക്കിയത്. ആ അപരിചിതന്‍ വൃത്തിയാക്കിയത് അയാളുടെ സ്വന്തം കാറിന്റെ വിന്‍ഡ്ഷീല്‍ഡായിരുന്നു. അപരിചിതന്‍ തന്റെ കാറാണ് വൃത്തിയാക്കുന്നതെന്ന് കാതറിന്‍ തെറ്റിദ്ധരിക്കുകയായിരുന്നു.
തനിക്ക് സംഭവിച്ച അമളി കാതറിന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞു. കാതറിന് സംഭവിച്ച അമളിയറിഞ്ഞ പലരും രസകരമായിട്ടാണ് പ്രതികരിച്ചത്. ‘ക്രിസ്മസ് മാജിക് ശരിക്കും വര്‍ക്ക് ചെയ്തത് ആ അപരിചിതനിലാണ് അവന് വെറുതേ ഒരു ആലിംഗനം ലഭിച്ചില്ലേ’ എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും കാതറിന്റെ വീഡിയോ വൈറലായി.

https://www.facebook.com/MomBabble/videos/600204647381666/?t=0

shortlink

Post Your Comments


Back to top button