Latest NewsKeralaNews

പോക്സോനിയമം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വർധിക്കുന്നു

കൊച്ചി: പോക്സോനിയമം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്. 4008 വ്യാജക്കേസുകളാണ് 2018-19 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജപരാതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഈ കേസുകൾ അവസാനിപ്പിച്ചിരുന്നു. വിവാഹമോചനക്കേസുകളില്‍ കുട്ടിയുടെ സംരക്ഷണാവകാശം ലഭിക്കാനാണ് വ്യാജകേസുകളിൽ ഏറെയും നൽകിയത്. ലൈംഗികാരോപണം ഉന്നയിച്ചാല്‍ കുട്ടിക്കുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ പിതാവിന് കഴിയാതെയാവും. ഇതോടെ സംരക്ഷണാവകാശം അമ്മയ്ക്ക് ലഭിക്കും.

Read also: മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങി പണം വാങ്ങിയെന്ന് സംശയിക്കുന്നു, കുട്ടിയെ വിട്ടുകിട്ടണം- മുഖ്യമന്ത്രിക്ക് പരാതിയുമായി ബിന്ദു തങ്കം കല്യാണി

അമ്മ മരിച്ച അഞ്ചുവയസ്സുകാരിയെ (ഹര്‍ജി നല്‍കിയ കാലത്ത് കുട്ടിക്ക് രണ്ടുവയസ്സ് ) അച്ഛനൊപ്പംവിട്ട കീഴ്‌ക്കോടതി വിധിക്കെതിരേ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയുടെ സംരക്ഷണാവകാശം ലഭിക്കണമെന്നും അച്ഛന്‍ മദ്യപാനിയാണെന്നും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളാണെന്നുമായിരുന്നു പരാതി നൽകിയത്. എന്നാൽ ഈ പരാതി ഈ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വാര്‍ഥതാത്പര്യത്തിനായി വ്യാജ പരാതിയുന്നയിച്ച്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button