Life Style

ചെറു ചൂടുള്ള പാല്‍ രാത്രിയില്‍ കുടിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമെന്ന് പഠനം

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാല്‍ രാത്രിയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു. പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് പാല്‍. പാലില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിന്‍, വൈറ്റമിനുകളായ ബി2, ബി 12 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
രാവിലെ ഒരു ഗ്ലാസ്സ് പാലു കുടിച്ചാല്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനില്‍ക്കും. എന്നാല്‍ രാത്രിയില്‍ പാലു കുടിച്ചാലോ?.

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാല്‍ രാത്രിയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു. ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പാല്‍ മികച്ചതുതന്നെ. പാലിലുള്ള അമിനോആസിഡായ ട്രൈപ്‌റ്റോഫാന്‍ ഉറക്കം സുഗമമാക്കാന്‍ സഹായിക്കും.

ട്രൈപ്‌റ്റോഫാന്‍ സെറോടോണിന്‍ ആയി മാറി സന്തോഷവും ഉന്‍മേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിന്‍ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിന്‍ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. പാലില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും വളരെ മികച്ചതാണ്. എപ്പോഴും രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button