Latest NewsUAENews

കനത്ത മഴയിൽ മുങ്ങി യു.എ.ഇ; റോഡുകളിലെല്ലാം വെള്ളക്കെട്ട്

ദുബായ്: കനത്ത മഴയിൽ മുങ്ങി യു.എ.ഇ. ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്‌തത്‌. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദുബായ്-ഷാര്‍ജ റോഡില്‍ ഏറെനേരം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. ദുബായ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. അതേസമയം വെള്ളിയാഴ്ചവരെ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളം കയറിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ക്ക് തടസ്സം നേരിട്ടു.

Read also: ഒമാനിൽ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നൽകുന്നവർക്ക് മുന്നറിയിപ്പ്

മഴയെത്തുടര്‍ന്ന് ബുധനാഴ്ച സ്കൂളുകളില്‍ നേരത്തെ ക്ലാസുകള്‍ നിര്‍ത്തി. വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. അതേസമയം മഴയെത്തുടര്‍ന്ന് രാജ്യത്ത് താപനില കുറഞ്ഞു. കടലില്‍ മീന്‍പിടിത്തത്തിനും കുളിക്കാനുമിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വാഹനമോടിക്കുമ്പോള്‍ മഴയുടെ ചിത്രങ്ങള്‍, വീഡിയോ എന്നിവയെടുക്കാന്‍ ശ്രമിക്കരുതെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button