Latest NewsNewsBusiness

നേട്ടം കൊയ്ത് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 169.14 പോയിന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയിന്റ് ഉയർന്ന് 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ലോഹം, വാഹനം, ഫാര്‍മ, ബാങ്ക്, തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഐടി ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1035 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു. വേദാന്ത, ടാറ്റ സ്റ്റീല്‍, എസ്ബിഐ,ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also read : സ്വർണ വില വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ

ഇന്നത്തെ വിപണി ആരംഭിച്ചതും നേട്ടത്തിൽ തന്നെയായിരുന്നു. വ്യാപാര ആഴ്ചയിലെ നാലാം ദിനം സെന്‍സെക്സ് 126 പോയിന്റ് ഉയര്‍ന്ന് 40539ലും നിഫ്റ്റി 36 പോയിന്റ് ഉയർന്ന് 11946ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമാണ് നേട്ടത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button