KeralaLatest NewsNews

ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അധ്യാപകരുടെ വീഴ്ച ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്ന് ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടി ക്ലാസ്മുറിയില്‍ നിന്ന് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം എന്തിനാണെന്ന് ഹൈക്കോടതി. പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്നും കുട്ടികളുടെ കാര്യത്തില്‍ കേസിലെ ഒന്നാം പ്രതിയായ അധ്യാപകനേക്കാള്‍ സ്‌കൂളിലെ പ്രധാനാധ്യാപകന് ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കണമെന്നും കോടതി അറിയിച്ചു.

Read also: പാമ്പ് കടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജിലെത്തിയ വിദ്യാർത്ഥിയെ മടക്കി അയച്ചു; പ്രതിഷേധം

ഒരപകടം ഉണ്ടാകുമ്പോള്‍ പത്തുപേര്‍ ഓടിക്കൂടും നൂറ് അഭിപ്രായങ്ങള്‍ ഉണ്ടാകും. അതിന്റെ പേരില്‍ എന്തെങ്കിലും വിഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ എങ്ങനെയാണ് ക്രിമിനല്‍ കുറ്റം ആരോപിക്കാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു. മാത്രമല്ല ഇതൊരു ക്രിമിനല്‍ കുറ്റമായി നിയമത്തിന് മുന്നില്‍ എങ്ങനെയാണ് വ്യാഖ്യാനിക്കാനാകുകയെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button