Latest NewsKeralaNews

കാര്‍ത്തികവിളക്ക് തെളിയിക്കാനായി ഓടിയ ഡോക്ടര്‍ കാണുന്നത് ആള്‍ക്കൂട്ടത്തിന് നടുവിലെ ചലനമറ്റ് കിടക്കുന്ന ജീവന്‍- പിന്നീട് സംഭവിച്ചത്

ജോലികഴിഞ്ഞ് വൈകുന്നേരം കാര്‍ത്തികവിളക്ക് തെളിയിക്കാനായി വീട്ടിലേക്ക് ഇറങ്ങിയ സീന കണ്ട കാഴ്ച ഇതായിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരാള്‍ ചലനമറ്റ് കിടക്കുന്നു. ഷോക്കേറ്റ് വീണതാണെന്ന് ആരോ പറയുന്നത് കേട്ട സീന ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ്് ചന്തിരൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശം ദേശീയപാതയോരത്ത് ഡോക്ടര്‍ സീന അപകടത്തില്‍പെട്ട യുവാവിനെ ജീവിത്തിലേക്ക് മടക്കികൊണ്ടുവന്നത്. വായില്‍ മുഴുവന്‍ രക്തം നിറഞ്ഞ് ഹൃദയമടിപ്പ് പോലും നിലച്ച നിലയിലായിരുന്ന അയാള്‍ക്ക് സീന കൃത്രിമ ശ്വാസം നല്‍കി.

ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചന്തൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായതിനേത്തുടര്‍ന്ന് തകരാറിലായ വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതിനിടെ പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് വീഴുകയായിരുന്നു ജയകുമാര്‍. ചുറ്റും കൂടിയവര്‍ കാഴ്ച്ചക്കാരായി നിന്നപ്പാഴാണ് സീന ധൈര്യപൂര്‍വ്വം ജയകുമാറിന് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. വീട്ടിലെ കാര്‍ത്തികവിളക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഡോക്ടര്‍. ചന്തിരൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ആണ് ഡോക്ടര്‍ സീന. അരൂര്‍ വൈദ്യുത സെക്ഷനിലെ ജീവനക്കാരനാണ് ജയകുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button