Latest NewsNewsSaudi Arabia

സൗദിയിലെ ജയിലിൽ തീപ്പിടിത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

റിയാദ്: റിയാദിലെ സെന്‍ട്രല്‍ ജയിലില്‍ തീപ്പിടിത്തം. സംഭവത്തിൽ മൂന്ന് പേര്‍ മരണപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലസില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. രാത്രി വൈകിയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉടന്‍ ജയില്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകള്‍ നല്‍കി ശുമൈസിയിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സിന്റെ അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button