Latest NewsLife Style

ഹൃദയാഘാതം വരാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കാം… ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍

 

മനുഷ്യ ജീവിതത്തിന്റെ താളം അവന്റെ ഹൃദയത്തുടിപ്പാണ്. ഈ താളം തെറ്റാതിരിക്കാന്‍ ഹൃദയത്തെ നന്നായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍:

കാര്‍ബോഹൈഡ്രേറ്റ്, എണ്ണ എന്നിവ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ ആഹാരരീതി സ്വീകരിക്കുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അരമണിക്കൂര്‍ വീതം നടക്കുക. പുകവലി ഒഴിവാക്കുക. ശരീര ഭാരം നിയന്ത്രിക്കുക. ബ്ലഡ്പ്രഷറും ഷുഗറും അധികമാവാതെ ശ്രദ്ധിക്കുക.

മത്സ്യമാംസാഹാരങ്ങള്‍, മധുരവും എണ്ണയുമടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കാതിരിക്കുക. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇട നല്‍കാതിരിക്കുക. എല്ലാ കാര്യത്തിലും പെര്‍ഫെക്ഷ്ന്‍ വേണം എന്ന കടുംപിടിത്തം മാറ്റുക.

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിന് കാരണമാകും. ക്രമം തെറ്റിയ ആഹാരരീതി തുടരുന്ന യുവാക്കളിലും ഹൃദയാഘാതത്തിന് സാദ്ധ്യത ഏറെയാണ്. സമീകൃതമായ ആഹാരരീതി, വ്യായാമം, വാള്‍ നട്‌സ് കഴിക്കുക ഇവയൊക്കെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കും. യോഗ അഭ്യസിക്കുന്നത് ഹൃദയത്തിന്റെ സംരക്ഷണത്തിന് നല്ലതാണ്.

ചായയും കാപ്പിയും കുടിക്കുന്നതുക്കൊണ്ട് ഹൃദയത്തിനു ദോഷമില്ല. പ്രമേഹം ഉള്ളവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button