Latest NewsUAENews

യുഎഇയിൽ കനത്ത മഴ തുടരുന്നു; യാത്രക്കാര്‍ റോഡില്‍ കുടുങ്ങിയത് അഞ്ച് മണിക്കൂര്‍ വരെ

ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. നിര്‍ത്താത പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. ഗതാഗതം താറുമാറായതോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറുകളില്‍ ഇടിച്ചുകയറിയും അപകടങ്ങളുണ്ടായി. 10 മണിക്കൂറിനിടെ 154 അപകടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ചൊവ്വ രാത്രി 12 മുതല്‍ ഇന്നലെ രാവിലെ 10 വരെയാണ് ഇത്രയും അപകടങ്ങൾ ഉണ്ടായത്. സഹായമാവശ്യപ്പെട്ട് 4581 ഫോണ്‍ വിളികള്‍ എത്തിയതായി ദുബായ് പൊലീസ് ഓപറേഷന്‍ ഡയറക്ടര്‍ കേണല്‍ തുര്‍കി ബിന്‍ ഫാരിസ് അറിയിച്ചു.

Read also: യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്

വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ വിവിധ എമിറേറ്റുകളില്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. രാത്രി വൈകിയും ടാങ്കറുകളില്‍ വെള്ളം പമ്പ് ചെയ്തു നീക്കുകയാണ്. ഒട്ടേറെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയതു കണക്കിലെടുത്തും ചില വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. രാവിലെ 11 നു പുറപ്പെടേണ്ട പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം യാത്രക്കാരുടെ സൗകര്യാര്‍ഥം 45 മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സിന്റെ പല സര്‍വീസുകളും അരമണിക്കൂറോളം വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button