Education & Career

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ വിവിധതൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറു മാസം), വേഡ് പ്രോസസിംഗ് & ഡേറ്റാ എന്‍ട്രി (മൂന്ന് മാസം) , പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ് എന്ന അഡ്വാന്‍സ്ഡ് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറു മാസം) കോഴ്സിന് 25 ശതമാനം ഫീസ് ഇളവ് ലഭിക്കും. അഡ്മിഷന്‍ നേടുന്നതിനായി 9526229998, 04734-229998 എന്നീ ഫോണ്‍ നമ്പരിലോ , ഹെഡ് ഓഫ് സെന്റര്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ് , ഗവണ്‍മെന്റ് ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടാം.

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആൻഡ് ആനിമേഷൻ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ, റീറ്റെയിൽ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9188665545. കൺസ്ട്രക്ഷൻ സെക്ടറുകളിൽ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കൽ ഡിസൈനിംഗ് തുടങ്ങിയ മേഖലയിൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്കും അപേക്ഷിക്കണം. ബിടെക്/ഡിപ്ലോമ പാസായവർക്കും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷാഫോറം ലഭിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഹെൽപ് ലൈൻ: 7594041188, വെബ്‌സൈറ്റ്: ksg.keltron.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button