KeralaLatest NewsNews

പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം ചേരും

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം ചേരും . ഈ മാസം 16-ന് കോഴിക്കോട് ആണ് യോഗം ചേരുന്നത്. അതേസമയം അടുത്ത ദിവസം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമസ്ത ഇകെ വിഭാഗത്തിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചനടക്കുക.

. സമുദായത്തെ ബാധിക്കുന്ന വിഷയത്തില്‍ സമസ്ത നടത്താനിരുന്ന ചരിത്രപരമായ ഇടപെടല്‍ ലീഗ് ഇല്ലാതാക്കിയെന്ന വികാരം സമസ്തയ്ക്കുള്ളില്‍ ശക്തമാണ്. പൗരത്വ ഭേദഗതി ബില്ലിലെ തുടര്‍നടപടികള്‍ ആലോചിക്കാനായി കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകളുടെ യോഗം സമസ്ത ഇകെ വിഭാഗം വിളിച്ചിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം ഇടപ്പെട്ട് ഇത് ഒഴുവാക്കുകയായിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മുഴുവന്‍ മുസ്ലിം സംഘടനാ നേതാക്കളെയും ക്ഷണിച്ചു. എന്നാല്‍ ഈ യോഗത്തില്‍ ആരെല്ലാം പങ്കെടുക്കും എന്നകാര്യത്തില്‍ വ്യക്തയില്ല.

ALSO READ: പൗരത്വ ഭേദഗതി ബില്‍ പശ്‌ചിമബംഗാള്‍ രാഷ്‌ട്രീയത്തില്‍ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടികളുടെ വിധി നിർണയിക്കും

അതേസമയം മുസ്ലിം സംഘടനകളുടെ യോഗത്തില്‍ നിന്ന് പിന്‍മാറിയ സമസ്ത സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികള്‍ അടുത്ത ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കും. എന്നാല്‍ ഇതിലേക്ക് മുസ്ലിം സംഘടനകളെ ക്ഷണിക്കില്ല .പകരം എല്‍ഡിഎഫ്, യുഡിഎഫ് എംപിമാരെ പങ്കെടുപ്പിക്കും. ഇകെ വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കാം എന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button