KeralaLatest NewsNews

മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍. സംഗീതം പഠിക്കാനായി വീട്ടിലെത്തിയ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി. കൗണ്‍സിലിങ്ങില്‍ 11 കുട്ടികളാണ് അദ്ധ്യാപകനെതിരെ മൊഴി നല്‍കിയത്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് പന്ത്രണ്ടുകാരിയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവ് ഒത്താശ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതോടെ പെണ്‍കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേളാരി സ്വദേശിനിയായ യുവതിയെ തിരൂരങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ALSO READ: സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ; ‘ദിശ ബിൽ’ പാസാക്കി തെന്നിന്ത്യൻ സംസ്ഥാനം

കേസില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പിതാവിന്റെ സഹായത്തോടെ ഇരുപതിലധികം പേര്‍ തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close